Site icon Fourteen Kerala – 14 Kerala News

കല്ലമ്പലത്ത് ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം: വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കെടിസിടി ആര്‍ട്‌സ് കോളേജിലെ എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിനിയായ ആല്‍ഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച വൈകുന്നേരം 3.30 മണി കഴിഞ്ഞാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പതിനാറോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

ആതിര പി, ഗായത്രി, ആമിന, അല്‍ഫിയ, സുമിന, നിതിന്‍, നിഹാല്‍, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്കായി പരിക്കേറ്റവരെ ചാത്തന്‍പറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version