Site icon Fourteen Kerala – 14 Kerala News

ഡിസിസി – ബ്ലോക്ക് പുനസംഘടനാ നടപടികൾ നീളുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് ചേരും

ഡിസിസി – ബ്ലോക്ക് പുനസംഘടനാ നടപടികൾ നീളുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് ചേരും. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗമാണ് കെപിസിസി അധ്യക്ഷൻ വിളിച്ചിരിക്കുന്നത്. ഈ മാസം 30 മുതൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ വാർഷിക ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും.

ഉദ്ഘാടനത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിൽ എത്തുന്നുണ്ട്. ഇതാണ് യോഗത്തിൻ്റെ പ്രധാന അജണ്ടയെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ, പല തവണ അന്ത്യശാസനം നൽകിയിട്ടും ജില്ലകളിൽ നിന്നുള്ള പുനസംഘടന പട്ടിക കെപിസിസിക്ക് ലഭിച്ചിട്ടില്ല. വിഷയത്തിൽ ഗ്രൂപ്പുകളുടെ എതിർപ്പ് ഉൾപ്പെടെ യോഗത്തിൽ ചർച്ചയായേക്കും.

Exit mobile version