Site icon Fourteen Kerala – 14 Kerala News

സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി

സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 5,165 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് വില 41,320 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4260 രൂപയായിരുന്നു.

തുടർച്ചയായുള്ള വർധനയ്ക്ക് പിന്നാലെ ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഗ്രാമിന് 5185 രൂപയിലും പവന് 41,480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചിരുന്നത്.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Exit mobile version