Site icon Fourteen Kerala – 14 Kerala News

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം തുടരുന്നു

എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം തുടരുന്നു. ഒന്നര ദിവസം പിന്നിട്ടിട്ടും തീ അണയ്ക്കാനായിട്ടില്ല. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാൻ ശ്രമം നടത്തുന്നുണ്ട്. സംഭവത്തെ തുടർന്ന് നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ച നിലയിലാണുള്ളത്.

അഗ്നിരക്ഷാ സേനയ്ക്കൊപ്പം നാവിക സേനയുടെയും ബി.പി.സി.എല്ലിന്‍റെയും 25 യൂണിറ്റുകൾ തീ അണയ്ക്കാൻ സ്ഥലത്തുണ്ട്. കൂടാതെ നാവിക സേന എ.എല്‍.എച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലെത്തി വെള്ളം തളിയ്ക്കുന്നുണ്ട്. പ്ളാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടാനാണ് തീരുമാനം.

Exit mobile version