Site icon Fourteen Kerala – 14 Kerala News

ഹോസ്റ്റലിൽ കയറ്റാതെ പുറത്തുനിർത്തി; വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിച്ചു

എറണാകുളം : ഒരുമിനിട്ട് വൈകിയെത്തിയതിന് ഹോസ്റ്റലിൽ കയറ്റാതെ പുറത്തുനിർത്തിയ ബിരുദ വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി വനിതകളുടെ പ്രതിഭ ഹോസ്റ്റലിന് മുന്നിലാണ് സംഭവം. വൈകീട്ട് 6.30നകം ഹോസ്റ്റലിൽ കയറണമെന്നാണ് നിബന്ധന. എന്നാൽ, കെമിസ്ട്രി ഡിപാർട്‌മെന്റിലെ ഫെസ്റ്റ് കഴിഞ്ഞ് വരുമ്പോൾ ഒരു മിനിറ്റ് വൈകി 6.31നാണ് തങ്ങൾ ഹോസ്റ്റലിൽ എത്തിയതെന്നും വാർഡൻ പ്രവേശിക്കാൻ സമ്മതിച്ചില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.

തുടർന്ന് പുറത്തെ വരാന്തയിൽ ഇരുന്ന വിദ്യാർത്ഥിനികളിൽ ഒരാളെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഹോസ്റ്റൽ ജീവനക്കാർ തയ്യാറായില്ല​ത്രെ.

തുടർന്ന് നാട്ടുകാരും സഹപാഠികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ രാത്രി വൈകി കോളജ് കവാടത്തിലും ഹോസ്റ്റലിന് മുന്നിലുംപ്രതിഷേധ പ്രകടനം നടത്തി.

Exit mobile version