Site icon Fourteen Kerala – 14 Kerala News

എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിനതടവ്

തിരുവനന്തപുരം: എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ വിധിച്ച് കോടതി . തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി വിപിൻ ലാലിനെതിരെയാണ് യാണ് ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.

2019 ഒക്ടോബറിൽ കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ട് പോകും വഴിയായിരുന്നു സംഭവം. സംഭവദിവസം രാവിലെ കുട്ടിയെ മാതാവ് പ്രതിയുടെ ഓട്ടോയിൽ കയറ്റി സ്കൂളിലേക്ക് അയച്ചു. എന്നാൽ വൈകിട്ട് കുട്ടി തിരികെ എത്തിയത് മറ്റൊരാൾ ഓടിച്ച ഓട്ടോറിക്ഷയിലായിരുന്നു.

രണ്ട് ദിവസത്തിനു ശേഷം കുട്ടിക്ക് പനി അനുഭവപ്പെട്ട് ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗിക അതിക്രമ വിവരം പുറത്തറിയുന്നത്. ബന്ധുക്കളാണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.

Exit mobile version