Site icon Fourteen Kerala – 14 Kerala News

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; ദേശീയപാതയിൽ 100 കിലോ കഞ്ചാവ് പിടികൂടി

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കാറിൽ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കൊച്ചി സ്വദേശികളാണ്.

തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ദേശീയ പാതയില്‍ വിവിധയിടങ്ങളിലായി പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളെ പിടികൂടിയത്.

പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു.

Exit mobile version