Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും കൂടി. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 5175 രൂപയുമായി.

18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു.

ഫെബ്രുവരി 2 നു ശേഷം സ്വർണ്ണവില പലതവണ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വർണ്ണവില 41,080 രൂപയിലെത്തിയിരുന്നു.

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം ഊറിയൂ രൂപയുടെ കുറവ് ഉണ്ടായിരുന്നു. ഒരു ഗ്രാമ വെള്ളിയുടെ വില 69 രൂപയാണ്.

Exit mobile version