Site icon Fourteen Kerala – 14 Kerala News

സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു

എറണാകുളം : സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടിൽ മഞ്ചേഷ്( 36 )ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10:45 ആയിരുന്നു അപകടം. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ്പ് കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

Exit mobile version