Site icon Fourteen Kerala – 14 Kerala News

വിദ്യാര്‍ത്ഥികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ് .രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയില്‍ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയില്‍ വിഷ്ണു (19 ) എന്നിവരാണ് അറസ്റ്റിലായത്.

വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിൽ തൃശൂര്‍ അന്തിക്കാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറും എട്ടും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളെയാണ് ഇവര്‍ പീഡിപ്പിച്ചത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ത്ഥിനികളെ പരിചയപ്പെട്ടത്. ഇതിന് ശേഷം പ്രണയം നടിച്ച് നീരജിന്റെ വീട്ടിലെത്തിക്കുകയും വിവിധയിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

Exit mobile version