Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. നാല് യുവ മോർച്ച പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്.ടാഗോർ തിയറ്ററിനു മുൻപിൽ വച്ചാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വനിതാ ശിശു വികസന സെമിനാറിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോകുന്നതിന് തൊട്ടു മുൻപാണ് വാഹനത്തിന് നേരെ യുവ മോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ഉടൻ പൊലീസ് ഇവരെ പിടിച്ചു മാറ്റുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്സും കരിങ്കൊടി കാണിച്ചിരുന്നു.

Exit mobile version