Site icon Fourteen Kerala – 14 Kerala News

ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കര്‍ നാല് ദിവസം കൂടി ഇ ഡി കസ്റ്റഡിയില്‍

എറണാകുളം: ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

നാല് ദിവസംകൂടികസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്ന് ശിവശങ്കർ അറിയിച്ചു.ശിവശങ്കരനെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും ഇഡി വാദിച്ചു.

മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയില്‍ അറിയിച്ചു.തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ടു കോടതി ഉത്തരവായത്.

Exit mobile version