Site icon Fourteen Kerala – 14 Kerala News

തൃശൂരിൽ നിന്ന് വിനോദയാത്ര പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

തൃശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് മധ്യപ്രദേശിൽ വച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. റായ്പുരിയിലെ കട്നിയിലാണ് അപകട. നടന്നത്. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽപെട്ടത്.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ട്രെയിനിൽ സാഗറിൽ ഇറങ്ങുകയും തുടർന്ന് ബസിൽ കട്‌നിയിലേക്ക് പോകുകയുമായിരുന്നു. മുപ്പത്തിയഞ്ചിലധികം വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിദ്യാർഥികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റായ്പുരിയിലെ ജമുനിയ വളവിന് സമീപത്തുവെച്ചാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥികളെ റായ്പുരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കത്നിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version