Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്.

ഇതോടെ വിപണി വില 42,320 രൂപയായി. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നെങ്കിലും ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ സ്വർണവില ഉയർന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയർന്നു.

10 രൂപയാണ് ഇന്ന് ഉയർന്നത്.. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4365 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്.

ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Exit mobile version