Site icon Fourteen Kerala – 14 Kerala News

ഉമ്മൻചാണ്ടിയെ ചികിത്സക്കായി ബെംഗലൂരുവിലേക്ക് കൊണ്ടുപോയേക്കും, ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി ഇന്ന് സന്ദർശിക്കും

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കും. ന്യൂമോണിയയെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിക്കും.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് സന്ദർശനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ച് ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു.

Exit mobile version