Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5290 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4360 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 75 രൂപയാണ്. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

 

Exit mobile version