Site icon Fourteen Kerala – 14 Kerala News

മയക്കുമരുന്നുമായെത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി

തിരുവനന്തപുരം: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. കഴിഞ്ഞ ദിനസം രാവിലെ 11 മണിയോടെ വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം പരവൂർ സ്വദേശികളായ യുവാക്കൾ പിടിയിലായത്.

മണിയൻകുളം പരവൂർ കോങ്ങാൽ സ്വദേശി ജാഫർ ഖാൻ (23), കൊല്ലം കോട്ടപ്പുറം മണിയൻകുളം റോഷൻ വീട്ടിൽ ഹമീദ് (21) എന്നിവരെയാണ് ഇരുപതിനായിരം രൂപ വിലമതിക്കുന്ന എം.ഡി.എം.എ യുമായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വെഞ്ഞാറമൂട് പ്രദേശത്ത് ചില്ലറ വ്യാപാരം നടത്തുന്നതിനു വേണ്ടി യുവാക്കൾ എത്തിയപ്പോഴാണ് എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ പ്രതികളുടെ ദേഹപരിശോധന നടത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്.

Exit mobile version