Site icon Fourteen Kerala – 14 Kerala News

വീസയുമായി ബന്ധപ്പെട്ട തര്‍ക്കം; കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്തു; യുവാവ് പിടിയില്‍

കൊച്ചി : കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. ട്രാവല്‍സിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ജോളി ജെയിംസ് എന്നയാള്‍ സൗത്ത് പൊലീസിന്റെ പിടിയിലായി. രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തില്‍ ആണ് സംഭവം. ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവല്‍സില്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ട്രാവല്‍സില്‍ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തര്‍ക്കത്തിനിടെ ജോളി ജെയിംസ് സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂര്യയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Exit mobile version