Site icon Fourteen Kerala – 14 Kerala News

ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ : പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് അഞ്ചും ഏഴും വയസുള്ള കുട്ടികളെ വീട്ടിലെത്തിച്ചത്. ആശയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

എംഎൽഎ മുരളി പെരുനെല്ലിയാണ് വിഷയത്തിൽ ഇടപെട്ടത്. ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേ തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 12നാണ് ആശ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 17 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. ഭർത്താവിൻ്റെ വീട്ടുകാർ കുട്ടികളെ അയക്കാൻ തയാറായിരുന്നില്ല. പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് കുട്ടികളെ വിട്ടത്.

Exit mobile version