Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. പുതുവർഷം ആരംഭിച്ചത് മുതൽ 41000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5200 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4300 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇന്നലെയും ഒരു രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണി വില 74 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

 

Exit mobile version