കാഠ്മണ്ഡു: നേപ്പാളിൽ യാത്രാവിമാനം റൺവേയിൽ തകർന്നു വീണു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. വിമാനത്തിൽ 68 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.
ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതായി നേപ്പാൾ അധികൃതർ വ്യക്തമാക്കി. ഹെലികോപ്ടറുകൾ ഉൾപ്പെടെ രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തകർന്നു വീണ വിമാനത്തിന് തീ പിടിച്ചു എന്നാണ് റിപ്പോർട്ട്. തീ കെടുത്താനാണ് രക്ഷാപ്രവർത്തകരുടെ ആദ്യ ശ്രമം. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യൻ യാത്രക്കാരെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.
കഴിഞ്ഞ മെയ് മാസത്തിലും നേപ്പാളിൽ വിമാനം തകർന്നുവീണ് അപകടമുണ്ടായിരുന്നു. അപകടത്തിൽ നാല് ഇന്ത്യക്കാരുൾപ്പെടെ 22 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
