Site icon Fourteen Kerala – 14 Kerala News

മകളുടെ പരീക്ഷയ്ക്ക് എറണാകുളത്തേക്ക് പോയ കുടുംബം അപകടത്തിൽ പെട്ടു

തിരുവനന്തപുരം: മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. കൊല്ലം പാരിപ്പള്ളിയിലെ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശി ജയലക്ഷ്മി(52) മരിച്ചു.

ജയലക്ഷ്മിയെ കൂടാതെ ഭർത്താവും രണ്ട് പെൺമക്കളുമാണ് കാറിലുണ്ടായിരുന്നത്. മക്കളിൽ ഒരാളുടെ പരീക്ഷയ്ക്കായി കാറിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു കുടുംബം. മക്കളിലൊരാൾക്ക് സാരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാക്ഷനും ഒരു മകൾക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.

Exit mobile version