Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കാസർഗോഡ് : മഞ്ചേശ്വരം മിയപദവിൽ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്.

ഇവരുടെ സ്കൂട്ടറിൽ ഒപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാളിയൂർ ജംഗ്ഷനിൽ വച്ചാണ് ഉപ്പള എംജെഐ സ്കൂളിന്‍റെ ബസും യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച രണ്ട് പേരും.

Exit mobile version