Site icon Fourteen Kerala – 14 Kerala News

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകർ പിടിയിൽ

കാസര്‍ഗോഡ് : കുണ്ടംകുഴിയില്‍ കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ രണ്ട് പേരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന്‍ (29), ബീംബുങ്കാല്‍ കെ വി മിഥുന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജിതിന്‍ എസ് എഫ് ഐ ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്. ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വാഹനത്തില്‍ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.

ബെംഗളൂരുവില്‍ നിന്ന് ബസില്‍ സുള്ള്യയില്‍ എത്തിച്ച കഞ്ചാവ് അവിടെ നിന്നും കാറില്‍ കാസര്‍കോട് കുണ്ടംകുഴിയിലേക്ക് കൊണ്ട് വരികയായിരുന്നു. എസ് ഐ എം ഗംഗാധരന്‍, സിപിഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version