Site icon Fourteen Kerala – 14 Kerala News

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൊച്ചി : നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.

ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാത്രിയോടെ മോളി തലകറങ്ങി വീഴുകയും ബോധരഹിതയായി.

തുടര്‍ന്ന് ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ ജോളി പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്.

രണ്ടാമതും ഹൃദയാഘാതം വന്നപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Exit mobile version