Site icon Fourteen Kerala – 14 Kerala News

ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണം;ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നതൊഴിവാക്കി കഴിവതും ഹോട്ടലില്‍ പോയി കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യ വിഷബാധ വര്‍ധനവ് വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ കേടാവാന്‍ സാധ്യതയുള്ള ഭക്ഷണമാണ് ഷവര്‍മ അടക്കമുള്ള ഉല്‍പന്നങ്ങള്‍. ഇത്തരം ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നത് കുറക്കേണ്ടതുണ്ടതുണ്ട്.

വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആളുകള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version