Site icon Fourteen Kerala – 14 Kerala News

നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ധ്യാനകേന്ദ്രത്തിനു മുന്നില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്

തൃശൂർ: വാട്‌സ് ആപ്പിലൂടെ സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സ്ത്രീകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മുരിയാട് ആരംഭ നഗര്‍ നിവാസിയായ പ്ലാത്തോട്ടത്തില്‍ ഷാജി, മകന്‍ സാജന്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റ സ്ത്രീകള്‍ പറഞ്ഞു. മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രത്തിന് മുന്നില്‍ ആയിരുന്നു കൂട്ടത്തല്ല് ഉണ്ടായത്.

ഷാജിയും കുടുംബവും ധ്യാനകേന്ദ്രത്തിലെ വിശ്വാസികളായിരുന്നു. പിന്നീട്, ഇവര്‍ ഇവിടെ നിന്നും പുറത്ത് പോയിരുന്നു. ഇതിന് പിന്നാലെ ഇവരും ധ്യാന കേന്ദ്രത്തിലുള്ളവരുമായി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ നടന്നിട്ടുണ്ട്. ജില്ലയില വിവിധ ആശുപത്രികളിലായി 17 സ്ത്രീകളും ഷാജി, സാജന്‍ ഉള്‍പ്പെടെ 4 പേരും ചികിത്സയിലാണ്.

മുമ്പ് സ്‌കൂളില്‍ പോകുകയായിരുന്ന ഒരു കുട്ടിയുടെ നേരെ തന്‍റെ ആഡംബര വാഹനം വെട്ടിച്ച് കയറ്റി അപകടം ഉണ്ടാക്കിയ സംഭവുമായി ബന്ധപ്പെട്ട് സാജനെതിരെ തൃശൂര്‍ ചൈല്‍ഡ് ലൈനില്‍ മറ്റൊരു പരാതിയും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഒരു സ്ത്രീയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പലരുടെയും മൊബൈലുകളിലേക്ക് അയച്ചു എന്ന പരാതി സാജനെതിരെ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയത്. ഇക്കാര്യം ചോദിക്കാന്‍ ചെന്നപ്പോഴുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

Exit mobile version