Site icon Fourteen Kerala – 14 Kerala News

സിറോ മലബാര്‍ സഭയുടെ സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കം; കുര്‍ബാന തര്‍ക്കം ചര്‍ച്ചയാകും

കുര്‍ബാന തര്‍ക്കത്തിനിടെ സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേരുന്നത്. മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് വൈകിട്ട് സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ആരംഭിക്കും.

കോഴിക്കോട് രൂപതാധ്യക്ഷന്‍ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിടും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ധ്യാനവും പ്രാര്‍ത്ഥനകളും മാത്രമാണ് നടക്കുക. തിങ്കളാഴ്ച സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരംഭിക്കുന്ന യോഗത്തില്‍ കുര്‍ബാന തര്‍ക്കം, എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം എന്നിവ ചര്‍ച്ചയാകും. പളളിയിലെ സംഘര്‍ഷത്തിനിടെ കുര്‍ബാനയെ സമര മാര്‍ഗമായി ഉപയോഗിച്ചത് ശരിയായില്ലെന്നും വിമത വിഭാഗത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ചര്‍ച്ചയാകും. ഈ മാസം 14നാണ് സിനഡ് സമാപിക്കുക.

Exit mobile version