Site icon Fourteen Kerala – 14 Kerala News

പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റു; ഗര്‍ഭസ്ഥ ശിശു മരിച്ചു

തിരുവനന്തപുരം: പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റു. ഗര്‍ഭസ്ഥ ശിശു മരിച്ചു. മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) യാണ് തീ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയില്‍ ആയിരുന്നു അരുണിമയെ കണ്ടെത്തിയത്. സൈനികനായ അജയ് പ്രകാശ് ലീവ് കഴിഞ്ഞ് പോകാനിരിക്കേയാണ് സംഭവം.

സംഭവ സമയംവീട്ടില്‍ മാറ്റാരും ഇല്ലായിരുന്നു. ജോലി സ്ഥലത്ത് അജയ് പ്രകാശിന്റെ കൂടെയായിരുന്നു അരുണിമ .ഈ അവധിക്കാണ് ഇരുവരും പാറശാലയില്‍ എത്തുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമായെ ആദ്യം എത്തിച്ചത് തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 60% പൊള്ളലേറ്റതായാണ് ആശുപത്രികാര്‍ പറയുന്നത്. സംഭവം നടന്ന പാറശാലയിലെ വീട്ടില്‍ പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. അതേസമയം ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് അരുണിമയുടെ ബന്ധുക്കള്‍ പറയുന്നത്.

Exit mobile version