Site icon Fourteen Kerala – 14 Kerala News

പെരുമ്പാവൂരില്‍ ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു

പെരുമ്പാവൂര്‍: എം സി റോഡില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബസില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിന്‍ 26 ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു സ്റ്റാലിന്റെ സുഹൃത്ത് ബേസില്‍ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമ്പാവൂര്‍ എംസി റോഡില്‍ ഖുറേഷി മന്തി സ്ഥാപനത്തിന് സമീപത്താണ് സംഭവം.
മൂവാറ്റുപുഴ ഡെന്റല്‍ കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ടുവിടുന്നതിനായി പെരുമ്പാവൂരിലേക്ക് വന്ന ബസില്‍ എതിരെ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

Exit mobile version