Site icon Fourteen Kerala – 14 Kerala News

കുന്ദംകുളത്ത് പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് കവര്‍ച്ച; 80 പവനിലേറെ മോഷണം പോയതായി പരാതി

തൃശൂര്‍: കുന്ദംകുളത്ത് പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് കവര്‍ച്ച. 80 പവനിലേറെ മോഷണം പോയെന്ന് പരാതി. ശാസ്ത്രി നഗറില്‍ താമസിക്കുന്ന എല്‍ഐസി ഡിവിഷന്‍ ഓഫീസര്‍ ദേവിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ വീട്ടുകാർ പുറത്ത് പോയപ്പോഴാണ് മോഷണം നടന്നത്.

രാവിലെ പത്ത് മണിക്കാണ് വീട്ടുകാര്‍ തളിക്കുളത്തുള്ള ബന്ധുവിട്ടീലേക്ക് പോയത്. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.

മുകളിലെ നിലയിലെ മുറിയില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. കൂടാതെ മറ്റ് സാധനങ്ങളെല്ലാ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.കുന്ദംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Exit mobile version