Site icon Fourteen Kerala – 14 Kerala News

ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി വില്‍പനക്ക് സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടികൂടി

തൃശൂർ : തൃശൂരില്‍ ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി വില്‍പനക്ക് സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടികൂടി. മേലൂർ കുന്നപ്പിള്ളിയിൽ നിന്നാണ് രണ്ട് ലക്ഷം രൂപ വില വരുന്ന എംഡിഎംഎ പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുന്നപ്പിള്ളി സ്വദേശി ഷാജിയെയാണ് 35 ഗ്രാം എംഡിഎംഎയുമായി കൊരട്ടി പൊലീസ് എസ് എച്ച് ഒ ബി കെ അരുണും സംഘവും അറസ്റ്റ് ചെയ്തത്.

കേരളത്തിന് പുറത്ത് നിന്നും ലഹരി വസ്തുക്കൾ കൂടിയ അളവിൽ കൊണ്ട് വന്ന് ചില്ലറ വില്‍പന നടത്തുന്ന സംഘത്തിലെ തലവനാണ് ഷാജിയെന്ന് പൊലീസ് പറയുന്നു.

Exit mobile version