Site icon Fourteen Kerala – 14 Kerala News

പൊലീസിനെ ഇടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്നു; പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

തിരുവനന്തപുരം: പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്ന കേസിലെ പ്രതി വെള്ളറട പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് തേനി കടമലക്കുണ്ട് പൊലീസ് സ്‌റ്റേഷനില്‍ ജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ വെള്ളറട കാരമൂട് പ്രശാന്ത് രാജ് (32) ആണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നു എന്ന് രഹസ്യ വിവരം ലഭിച്ച പൊലീസ് ഒളിസങ്കേതത്തില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ ഒന്നര കിലോമീറ്ററോളം ഓടിച്ചാണ് പിടികൂടിയത്.

പ്രതിയെ അന്വേഷിച്ച് തമിഴ്‌നാട് പൊലീസ് പല തവണ കേരളത്തില്‍ വന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും പല കേസുകളില്‍ പ്രതിയാണ്. ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറി

Exit mobile version