Site icon Fourteen Kerala – 14 Kerala News

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചി: മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 15.150 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.

കാറിൽ പ്രത്യേക അറയിൽ മൂന്ന് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾക്കായി വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. മയക്കുമരുന്ന് കച്ചവടം നടത്തുന്ന ടിബിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ രാസലഹരി വിൽപ്പന നടത്തിയിരുന്നത്.

നർക്കോട്ടിക് സെൽ ഡി വൈ എസ് പി പി പി ഷംസ്, ഇൻസ്പെക്ടർ പി ജെ നോബിൾ, എസ് ഐ കെ കെ ഷെബാബ്, എ എസ് ഐമാരായ അബ്ദുൾ ജമാൽ, അബ്ദുൾ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഐ വി ബിനീഷ്, സി പി ഒ അനീഷ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Exit mobile version