Site icon Fourteen Kerala – 14 Kerala News

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥി ഇമ്മാനുവേല്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. സിമന്റ് കയറ്റിവന്ന ലോറിയാണ് വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്. റോഡില്‍ വീണ കുട്ടിയുടെ അരക്ക് മുകളിലൂടെയാണ് ലോറി കയറിയിറങ്ങിയത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാവാം കുട്ടിയെ ലോറി ഇടിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം.

ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം വരുത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version