Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,995 രൂപയായി.

ഒരു പവൻ സ്വർണത്തിന്റെ വില 39,960 ഉം ആയി.കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില ഇടിഞ്ഞ് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 20 രൂപയും, അതിന് മുൻപുള്ള ദിവസം 40 രൂപയുമാണ് കുറഞ്ഞത്.

Exit mobile version