Site icon Fourteen Kerala – 14 Kerala News

പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന്

പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന് വൈകിട്ട് 7 മണിക്ക് ഓൺലൈനായി ചേരും. മണ്ഡലം ബ്ലോക്ക് കമ്മറ്റികളുടെ പുനസംഘടനയാകും ആദ്യംനടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു . യോഗത്തിൽ ഡിസിസി അധ്യക്ഷന്മാർക്കും മാറ്റമുണ്ടായേക്കും. കാര്യക്ഷമമമല്ലാത്തവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാനാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

അതേസമയം എൻസിപി വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കുട്ടനാട് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. കൂടാതെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമായ കേസിൽ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നെന്ന് ആരോപണം.

 

Exit mobile version