Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുതിച്ചുചാട്ടം നടത്തിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4990 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 4125 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഇന്നലെ ഒരു രൂപ വർദ്ധിച്ചിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Exit mobile version