Site icon Fourteen Kerala – 14 Kerala News

തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും നാല് സ്ത്രീകളുടെ മാല കവര്‍ന്നു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും നാല് സ്ത്രീകളുടെ മാല കവര്‍ന്ന കേസില്‍ നാല് തമിഴ് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ അംബിക, ലക്ഷ്മി, അനിത, സന്ധ്യ എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാര്‍ ക്ഷേത്രത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തൃപയാര്‍ ക്ഷേത്രത്തിലെ ഏകാദശി ദിവസമാണ് നാല് സ്ത്രീകളുടെ മാല മോഷണം പോയിരുന്നത്.

ഏകാദശി ദിവസം മുതിര്‍ന്ന നാല് സ്ത്രീകളുടെ 14 പവന്‍ സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നിരുന്നത്. ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലും സംഘമായി എത്തി മാല കവര്‍ന്നെടുത്ത് അവിടെ നിന്ന് മുങ്ങുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version