Site icon Fourteen Kerala – 14 Kerala News

എട്ടാംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പള്ളിക്കൽ പകൽക്കുറി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പകൽക്കുറി കുറ്റിക്കാട് പ്ലാവിള വീട്ടിൽ ഷാബിൻറ മകൻ അൽഅമീൻ(13) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈയിടെ സൈക്കിളിൽനിന്നും വീണ് കാലിന് പരിക്കേറ്റ അൽഅമീൻ ചികിത്സാവശ്യാർഥം വീട്ടിൽ തന്നെ കഴിയുകയായിരുന്നു.

ഇതിനിടയിൽലാണ് തൂങ്ങിമരിച്ചത്. പള്ളിക്കൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ് മാർട്ടത്തിനുശേഷം ഖബറടക്കും

Exit mobile version