Site icon Fourteen Kerala – 14 Kerala News

തൃശൂരിൽ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

തൃശൂര്‍ വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില്‍ മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍ 28നാണ് സംഭവം ഉണ്ടായത്.

Exit mobile version