Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,945 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,560 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വർണ വിലയിൽ ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,095 രൂപയായി. ഇന്നലെ സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 39,400 രൂപയിലുമെത്തിയിരുന്നു. അതേസമയം, വെള്ളി നിരക്കിൽ മാറ്റമില്ല.
Exit mobile version