Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കാസർഗോഡ് : കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് വാഹനാപകടം ഉണ്ടായത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്.

ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകരയിലേക്ക് ചെങ്കല് കൊണ്ടുപോവുകയായിരുന്ന ലോറിയും യുവാക്കൾ സഞ്ചരിച്ച ഓർട്ടോ കാറും തമ്മിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് കൂട്ടിയിടിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Exit mobile version