Site icon Fourteen Kerala – 14 Kerala News

കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരലറ്റു

തിരുവനന്തപുരം: കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരലറ്റു. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍ പുഷ്‌കരന്‍ പിളളയുടെ വിരലാണ് ആനയുടെ കടിയേറ്റ് അറ്റുപോയത്. ഇയാളുടെ മറ്റൊരു വിരലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആരണ്യ എന്ന കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.മരുന്ന് കൊടുക്കുന്നതിനിടെ കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്തതോടെ കുട്ടിയാന കയ്യില്‍ കടിക്കുകയായിരുന്നു എന്ന് പുഷ്‌കരന്‍ പിള്ള പറഞ്ഞു.

കടിയേറ്റ പാപ്പാനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു. രണ്ടു മാസം മുമ്പാണ് തളളയാന ചരിഞ്ഞതിനെ തുടര്‍ന്ന് കോട്ടൂര്‍ വനത്തില്‍ നിന്ന് ആരണ്യയെ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്.

Exit mobile version