Site icon Fourteen Kerala – 14 Kerala News

ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ; എയർ ഗണ്ണും കത്തിയും കോടാലിയും കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ. പൂജാരിയിൽ നിന്ന് കണ്ടെത്തിയത് എയർ ഗണ്ണും കത്തിയും കോടാലിയും പൊലീസ് കണ്ടെത്തി.

മുള്ളൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ലേലത്തിൽ വാങ്ങിയ ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്നാണ് സതീശൻ പൊലീസിനോട് പറഞ്ഞത്. മൊഴിയെടുത്ത ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെന്ന് എരുമപ്പെട്ടി പൊലീസ് അറിയിച്ചു.
Exit mobile version