Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്നലെ മൂന്ന് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ 280 രൂപ ഉയർന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു.

ഇന്ന് രാവിലെ സ്വർണവില 160 രൂപ ഉയർന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4800 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില രാവിലെ 15 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3985 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.

ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് ഉയർന്നത്. നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Exit mobile version