Site icon Fourteen Kerala – 14 Kerala News

ഡെങ്കിപ്പനി ബാധിച്ച് കശ്മീരിൽ മലയാളി സൈനികൻ മരിച്ചു

കൊച്ചി: ജമ്മു കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സേനയിലെ പ്രതിനിധികൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

വൈക്കം അരുൺ നിവാസിൽ അനിൽകുമാറിന്റെ മകനാണ്. അഖിലിനു പനി ബാധിച്ചു മൂന്നു ദിവസം പിന്നിട്ടപ്പോഴേയ്ക്കു ഗുരുതരാവസ്ഥയിലായി. തുടർന്ന് കശ്മീരിൽനിന്നു ഡൽഹിയിൽ സൈനിക ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 9–ാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. അമ്മ: കമലമ്മ, സഹോദരി: അർച്ചന

Exit mobile version