Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇടിഞ്ഞത്. ഇന്നലെയും 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു.

അതേസമയം ശനിയാഴ്ച സ്വർണവില കുത്തനെ ഉയർന്നിരുന്നു. 720 രൂപയാണ് വർദ്ധിച്ചത്. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നും 10 രൂപ കുറഞ്ഞു. ഇന്നലെയും 10 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്നും കുറഞ്ഞത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3895 രൂപയാണ്.

അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില 90 രൂപയാണ്.

Exit mobile version