Site icon Fourteen Kerala – 14 Kerala News

ഷാരോണ്‍ കൊലക്കേസ്; ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍. ക്രൈംബ്രാഞ്ച് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ചത്. പാറശ്ശാല പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട് സന്ദര്‍ശിക്കും.

അതേസമയം ഷാരോണ്‍ വധക്കേസ് തമിഴ്നാടിനു കൈമാറണോ എന്നതില്‍ വീണ്ടും നിയമോപദേശം തേടി. ഡിജിപി അഡ്വക്കേറ്റ് ജനറലിനോടാണ് ഉപദേശം തേടിയത്.

Exit mobile version