Site icon Fourteen Kerala – 14 Kerala News

അഭിഭാഷകരുടെ സമരം: ഹൈക്കോടതി നടപടികൾ സ്തംഭിച്ചു

ഹൈക്കോടതിയിൽ അഭിഭാഷകരുടെ സമരം. കോടതി നടപടികൾ അഭിഭാഷകർ ബഹിഷ്‌കരിച്ചു. ഇതോടെ ഹൈക്കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചു ചേർത്താണ് അഭിഭാഷകർ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചത്

ഇതേ തുടർന്ന് ഇന്ന് പരിഗണിക്കേണ്ട കേസുകളെല്ലാം മറ്റൊരു ദിവസത്തേക്ക് മാറ്റി. പരാതിക്കാരിയെ മർദിച്ചതിന്റെ പേരിൽ എൽദോസിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരെയും പ്രതി ചേർത്തിരുന്നു. അലക്‌സ്, സുധീർ, ജോസ് എന്നീ അഭിഭാഷകർക്കെതിരെയാണ് കേസ്‌

Exit mobile version